എടപ്പാളിൽ നിയന്ത്രണം തെറ്റിയ ബസ് കാറിലും ലോറിയിലും ഇടിച്ചു; നിരവധി പേർക്ക് പരുക്ക്
Aug 19, 2023, 10:18 IST

എടപ്പാൾ സബ് സ്റ്റേഷന് സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എടപ്പാളിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിക്കുകയായിരുന്നു.
കാർ യാത്രികരായ നാല് പേർക്കും ബസ് യാത്രികർക്കും പരുക്കേറ്റു. കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർ ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.