കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും വീണ്ടും ശബ്ദം; നാട്ടുകാർ ഭീതിയിൽ

earth quake

കോട്ടയം കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ശബ്ദം കേട്ടതായി നാട്ടുകാർ. ഇന്ന് രാവിലെ തോട്ട പൊട്ടുന്നതിനേക്കാൾ വലിയ ശബ്ദമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 29, 30 തീയതികളിലും ഇതേ സംഭവമുണ്ടായിരുന്നു. തുടർച്ചയായി ഇത്തരം മുഴക്കങ്ങളുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി ഉറങ്ങിക്കിടന്ന സമയങ്ങളിൽ ആവർത്തിക്കുന്ന ശബ്ദങ്ങൾ പേടിപ്പെടുത്തുന്നതായും നാട്ടുകാർ പറഞ്ഞു


 

Share this story