കണ്ണൂരിൽ മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചു; പിന്നാലെ അറസ്റ്റ്
Jul 21, 2023, 12:28 IST

കണ്ണൂരിൽ മദ്യലഹരിയിൽ റോഡെന്ന് കരുതി റെയിൽവേ ട്രാക്കിലൂടെ കാറോടിച്ചയാൾ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. കാർ പാളത്തിൽ കുടുങ്ങി ഓഫാകുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഗേറ്റ് കീപ്പർ ഉടൻ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തിയാണ് കാർ ട്രാക്കിൽ നിന്നും മാറ്റിയത്. ജയപ്രകാശിനെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തു. വാഹനം പോലീസ് കസ്റ്റഡിയിലാണ്.