കേരളത്തിൽ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുകയാണ്; യെച്ചൂരി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് സുരേന്ദ്രൻ
Jun 11, 2023, 15:06 IST

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും സംസാരിക്കുന്ന സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. ഭരണകൂടത്തിന്റെ മർദനോപാധി എന്ന് നിങ്ങൾ തന്നെ ആക്ഷേപിച്ച പോലീസിനെ ഉപയോഗിച്ച് കേരളത്തിൽ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ജയിലിലടക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് യെച്ചൂരി തയ്യാറാകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.