കനത്ത മഴയിൽ കൊടുവള്ളിയിൽ വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു
Jul 6, 2023, 15:27 IST

കോഴിക്കോട് കൊടുവള്ളിയിൽ വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം. നെല്ലാംകണ്ടി, മോഡേൺ ബസാർ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്. മോഡേൺ ബസാർ തണ്ണി കുണ്ടുങ്ങൽ യാസറിന്റെ വീടിന് മുകളിലേക്ക് മരങ്ങൾ വീണു. തെങ്ങ്, കവുങ്ങ്, മഹാഗണി എന്നീ മരങ്ങളാണ് വീടിന് മുകളിൽ വീണത്. ആർക്കും പരുക്കില്ല. നെല്ലാങ്കണ്ടി-പട്ടിണിക്കര റോഡിൽ വൈദ്യുതി ലൈനിലേക്ക് തെങ്ങ് മറഞ്ഞ് വീണു.
:ചിത്രം പ്രതീകാത്മകം
:ചിത്രം പ്രതീകാത്മകം