കോട്ടയത്ത് മദ്യപിച്ച് അമ്മയുമായി വഴക്കിട്ടത് തടയാൻ നോക്കിയ സഹോദരനെ യുവാവ് കൊലപ്പെടുത്തി

Murder

മദ്യപിച്ച് അമ്മയുമായി വഴക്കിട്ടത് തടയാൻ നോക്കിയ സഹോദരനെ കൊലപ്പെടുത്തി യുവാവ്. കോട്ടയം മുണ്ടക്കയത്താണ് സംഭവം. മുണ്ടക്കയം വരിക്കാനി സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്. സഹോദരനായ അജിത്തിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. 

അജിത്ത് മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. രഞ്ജിത്താണ് അമ്മയ്ക്ക് സഹായമായി എപ്പോഴും നിന്നിരുന്നത്. ഇന്നലെ രാത്രിയും മദ്യപിച്ചെത്തിയ അജിത്ത് അമ്മയുമായി വഴക്കിട്ടപ്പോൾ ഇടപെട്ട രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.
 

Share this story