കോട്ടയത്ത് കാറിലെത്തിയ സ്ത്രീകൾ കെ എസ് ആർ ടി സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു

ksrtc

കോട്ടയത്ത് കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തു. കോട്ടയം കോടിമത നാലുവരി പാതിയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ മിററിൽ തട്ടിയിരുന്നു. പിന്നാലെയാണ് കാറിലെത്തിയ സ്ത്രീകൾ കാറിൽ നിന്നും ലിവർ എടുത്ത് ബസിന്റെ ഹെഡ് ലൈറ്റ് തകർത്തത്. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോയ ബസിന് നേരെയാണ് ആക്രമണം

കാർ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് ബസ് കാറിന്റെ മിററിൽ തട്ടിയത്. ഇതേ തുടർന്ന് ബസ് ഒരു വശത്തേക്ക് ഒതുക്കി നിർത്തിയപ്പോഴാണ് കാറിൽ നിന്ന് രണ്ട് സ്ത്രീകൾ ഇറങ്ങി വന്നത്. ആദ്യം ഡ്രൈവറെ അസഭ്യം പറഞ്ഞു. യാത്രക്കാർ ഇടപെട്ടപ്പോൾ പോകാൻ ശ്രമിച്ചെങ്കിലും പിന്നീട് കാറിൽ പോയി ജാക്കി ലിവർ എടുത്ത് കൊണ്ടുവന്ന് ലൈറ്റ് അടിച്ച് തകർക്കുകയായിരുന്നു

ഇതിന് പിന്നാലെ ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. പൊൻകുന്നം സ്വദേശികളായ സ്ത്രീകളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരോട് സ്‌റ്റേഷനിലേക്ക് എത്താൻ നിർദേശിച്ചിട്ടുണ്ട്.
 

Share this story