പാലക്കാട് അയിലൂരിൽ അവശനിലയിൽ പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നൽകും
Jun 20, 2023, 08:32 IST

പാലക്കാട് അയിലൂർ പൂഞ്ചേരിയിൽ ഇന്നലെ പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നൽകും. ആരോഗ്യനില പരിശോധിച്ച ശേഷം പുലിയെ തൃശ്ശൂരിലേക്ക് മാറ്റിയേക്കും. ശരീരത്തിന് പുറത്ത് പുലിക്ക് പരുക്കുകളൊന്നുമില്ലെങ്കിലും അവശനിലയാണ്. കൂടുതൽ പരിശോധനകളിൽ മാത്രമേ മറ്റെന്തെങ്കിലും അവശതകളുണ്ടോയെന്ന് വ്യക്തമാകൂ. ഒരു വയസ്സുള്ള ആൺപുലിയെ ആണ് ഇന്നലെ റബർ എസ്റ്റേറ്റിന് സമീപത്ത് വെച്ച് കണ്ടത്. പിടികൂടുമ്പോൾ തീർത്തും അവശനിലയിലായിരുന്നു പുലി.