പന്തളത്ത് യുവതിയെ ഒപ്പം താമസിക്കുന്ന യുവാവ് തലയ്ക്കടിച്ചു കൊന്നു
Feb 11, 2023, 10:09 IST

പന്തളം പൂഴിക്കാട് യുവതിയെ തലക്കടിച്ചു കൊലപ്പെടുത്തി. പന്തളം പൂഴിക്കാട് ചിറ മുടിയിൽ വാടകയ്ക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശി സജിത (42) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെ ഇവരുടെ കൂടെ താമസിക്കുന്ന വെള്ളറട സ്വദേശി ഷൈജു മരക്കഷണം കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.