പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു; ലിജിൻ ലാൽ ബിജെപി സ്ഥാനാർഥി

lijin

പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയാണ് ലിജിൻ ലാൽ. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. 

യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്ന ചുമതല വഹിച്ചിട്ടുള്ള ലിജിൻ ലാൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ജെയ്ക്ക് സി തോമസിനെയാണ് എൽഡിഎഫ് സ്ഥാനാർഥിയാക്കിയത്.
 

Share this story