താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ തള്ളി
Jun 2, 2023, 11:54 IST

താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടുമെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ താമരശ്ശേരി ചുരത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി
താമരശ്ശേരി സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് പെൺകുട്ടി. ചൊവ്വാഴ്ച ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. ഹോസ്റ്റലിൽ തിരികെ എത്താത്തിനെ തുടർന്ന് അധികൃതർ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. പിന്നാലെ പിതാവ് പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിലാണ് ചുരത്തിലെ ഒമ്പതാം വളവിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്ന ഒരാളാണ് പ്രതിയെന്നാണ് സൂചന.