പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് നാല് പേർ
Jun 18, 2023, 11:21 IST

തിരുവനന്തപുരം പൊൻമുടിയിൽ ചുരത്തിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞു. 22ാം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വെച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു
കാർ 500 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ടവർ സുരക്ഷിതരാണ്. ഒരാളെ മുകളിലേക്ക് എത്തിച്ചു. മറ്റ് മൂന്ന് പേരെ കൊക്കയിൽ നിന്ന് മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മഴയും മൂടൽ മഞ്ഞും ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.