തൃശ്ശൂരിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം അച്ഛൻ വിഷം കഴിച്ചു

fire

തൃശ്ശൂർ ചിറക്കാക്കോട്ട് കുടുംബ വഴക്കിനെ തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തി. കൊട്ടേക്കാടൻ വീട്ടിൽ ജോജി(38), ഭാര്യ ലിജി(32), മകൻ ടെൻഡുൽക്കർ(12) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ജോജിയുടെ പിതാവ് ജോൺസൺ ആണ് വ്യാഴാഴ്ച പുലർച്ചെ മകനും കുടുംബവും കിടക്കുന്ന മമുറിയിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിന് ശേഷമാണ് ജോൺസൺ കൊലപാതക ശ്രമം നടത്തിയത്. രണ്ട് വർഷത്തോളമായി ജോൺസണനും മകനും തമ്മിൽ പല കാര്യങ്ങളിലും തർക്കമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. അപകടത്തിൽ ജോൺസണും സാരമായി പൊള്ളലേറ്റിട്ടുണ്ട്. നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലിൽ വിഷം കഴിച്ച് അവശനിലയിലായ ജോൺസണെ വീടിന്റെ ടെറസിൽ കണ്ടെത്തി

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊള്ളലേറ്റ ജോജിയുടെയും മകന്റെയും നില ഗുരുതരമാണ്. ജോജിയും കുടുംബവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസണെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 

Share this story