തൃശ്ശൂരിൽ സ്‌കൂൾ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു
Jun 13, 2023, 12:38 IST

തൃശ്ശൂരിൽ കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു. അന്തിക്കാട് ഹൈ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ച കുഴിയിലേക്കാണ് ബസിന്റെ ടയറുകൾ താഴ്ന്നത്. കനത്ത മഴ പെയ്ത് കുഴിയിൽ ചെളി പൂണ്ട നിലയിലായിരുന്നു. ബസ് കുഴിയിൽ നിന്ന് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ കുട്ടികളെ മറ്റ് വാഹനത്തിൽ സ്‌കൂളിലേക്ക് എത്തിച്ചു.