തൃത്താലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചു; മാതാവും കാമുകനും അറസ്റ്റിൽ

thrithala

പാലക്കാട് തൃത്താല കപ്പൂരിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. കുട്ടികളുടെ മാതാവ്, ഇവരുടെ കാമുകൻ എന്നിവരെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. വീട്ട് ജോലിക്ക് പോകാൻ വിസമ്മതിച്ചതിനാണ് മർദിച്ചത്. കട്ടിലിൽ കെട്ടിയിട്ടും, മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികൾ മൊഴി നൽകി. കുട്ടികൾ മുതിർന്ന സഹോദരി മുഖേനെയാണ് പൊലീസിനെ സമീപിച്ചത്.

Share this story