വടകരയിൽ യുവാവിനെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

sreejesh

വടകര അറക്കിലക്കാട് യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാണ്ട്യാട്ട് മീത്തൽ ശ്രീജേഷാണ്(44) മരിച്ചത്. അറക്കിലക്കാട് നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് ശ്രീജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീജേഷിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. അന്വേഷണത്തിൽ ഇടവഴിയിൽ ഉപേക്ഷിച്ച നിലയിൽ ബൈക്ക് കണ്ടെത്തി. 

പിന്നീട് നടത്തിയ തെരച്ചിലിലാണ് നിർമാണത്തിലിരിക്കുന്ന വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആശാരിപ്പണിയെടുക്കുന്ന ശ്രീജേഷ് ഈ വീട്ടിലും പണി എടുത്തു വരികയായിരുന്നു.
 

Share this story