മന്ത്രിമാരെ തടഞ്ഞതിൽ കേസെടുത്ത സംഭവം; നിശബ്ദരാക്കാനുള്ള ശ്രമമെന്ന് ഫാദർ യൂജിൻ പെരേര

yujin

തിരുവനന്തപുരം മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ കേസെടുത്തത് വിഷയങ്ങളിൽ ഇടപെടുന്നവരെ നിശബ്ദരാക്കാനാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര. സന്ദർശനത്തിനിടെ മന്ത്രിമാരാണ് ക്ഷുഭിതരായത്. മുതലപ്പൊഴിയിലേത് ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമാണെന്നും യൂജിൻ പെരേര ആരോപിച്ചു

മന്ത്രിമാരെ തടയാൻ ആവശ്യപ്പെട്ടിട്ടില്ല. കേസെടുത്തിരിക്കുന്നത് വളരെ ആസൂത്രണവും നിഗൂഢവുമായ നീക്കമാണെന്നും യൂജിൻ പെരേര പറഞ്ഞു. യൂജിനെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ വീട്ടിലെത്തിയ മന്ത്രിമാരായ ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവരെയാണ് തടഞ്ഞത്.
 

Share this story