സിദ്ധിഖിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം; രാവിലെ 9 മണി മുതൽ പൊതുദർശനം

sidhique

സിദ്ധിഖിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം; രാവിലെ 9 മണി മുതൽ പൊതുദർശനം
അന്തരിച്ച സംവിധായകൻ സിദ്ധിഖിന്റെ ഖബറടക്കം ഇന്ന് വൈകുന്നേരം നടക്കും. രാവിലെ ഒമ്പത് മണി മുതൽ ഭൗതിക ശരീരം കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് പൊതുദർശനം. തുടർന്ന് മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം ആറ് മണിക്ക് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം

ഇന്നലെ രാത്രി 9 മണിയോടെയാണ് സിദ്ധിഖ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മലയാള സിനിമയിൽ ചിരിയുടെ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകനായിരുന്നു. സിദ്ധിഖ്-ലാൽ കോംമ്പോയിലൂടെയും പിന്നീട് ഒറ്റയ്ക്കും നിരവധി സൂപ്പർ ഹിറ്റുകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.
 

Share this story