ജി20യിൽ സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വിജയം; കേന്ദ്രസർക്കാരിനെ പുകഴ്ത്തി തരൂർ

tharoor

ജി 20 ഉച്ചകോടിയിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് എഐസിസി പ്രവർത്തക സമിതി അംഗം ശശി തരൂർ. സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ്. പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂർ പറഞ്ഞു. അതേസമയം ജി20 രാഷ്ട്രീയ നേട്ടത്തിനായി ബിജെപി പ്രയോജനപ്പെടുത്തിയെന്നും തരൂർ പറഞ്ഞു

യുക്രൈൻ വിഷയത്തിലെ സംയുക്ത പ്രസ്താവനയിൽ സമവായത്തിലെത്താൻ ചൈനയുമായും റഷ്യയുമായും ചർച്ച നടത്തിയ ജി 20 ഷെർപ അമിതാഭ് കാന്തിനെ ശശി തരൂർ അഭിനന്ദിച്ചിരുന്നു. ജി20യിൽ ഇന്ത്യക്കിത് അഭിമാന നിമിഷമാണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
 

Share this story