വിദ്യ കൊച്ചി വിട്ടതായി സൂചന; അന്വേഷണസംഘം കോഴിക്കോടേക്ക്

vidhya

വ്യാജരേഖാ കേസിൽ കോഴിക്കോട് കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം. കെ വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാലടി സർവകലാശാലയിൽ എത്തിയ അന്വേഷണ സംഘം വിദ്യയുടെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷിക്കുകയും ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു

അന്വേഷണം ശക്തമാക്കിയതോടെ കൊച്ചിയിൽ നിന്നും വിദ്യ കോഴിക്കോടേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്. അതേസമയം വിദ്യ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്ത പത്തിരപ്പാല ഗവ. കോളജിലെ ഇന്റർവ്യൂ പാനൽ അംഗങ്ങളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
 

Share this story