ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം തിരുമലയിൽ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ആൺസുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് നടപടി. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി പറഞ്ഞു. 

പ്രതിയായ നെടുമങ്ങാട് സ്വദേശി ബിനോയിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യയിൽ 21കാരന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ച് റീലുകൾ ചെയ്തിരുന്നു

എന്നാൽ ആൺസുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പെൺകുട്ടി കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. പിന്നാലെയാണ് ജൂൺ 16ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.
 

Share this story