പാർട്ടിയെ അപമാനിച്ചു; കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ എൻസിപി നടപടിക്ക്

thomas

കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ നടപടിക്ക് എൻ സി പി നീക്കം. ശശീന്ദ്രൻ വിഭാഗവും പിസി ചാക്കോയും ദേശീയ നേതൃത്വത്തെ സമീപിച്ചു. ഉടൻ ഇടപെടാമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയിട്ടുണ്ട്. പാർട്ടിയെ പൊതുജനമധ്യത്തിൽ തോമസ് അപമാനിച്ചെന്നാണ് പരാതി. 

നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തി സീറ്റ് കൈക്കലാക്കാൻ സംസ്ഥാന ഭാരവാഹിയായ റെജി ചെറിയാൻ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തോമസ് കെ തോമസ് ഉയർത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്‌ക്കെതിരെയും തോമസ് ആരോപണമുന്നയിച്ചിരുന്നു

സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ ആരോപണം ഉന്നയിച്ചത് അച്ചടക്ക നടപടിയായി കണ്ട് നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. എന്നാൽ നടപടിയെടുത്താലും പിന്നാട്ടില്ലെന്ന നിലപാടിലാണ് തോമസ്‌
 

Share this story