പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്റെ പേര് വെട്ടിയതിൽ ഇടപെടലുകൾ നടന്നു: ടോമിൻ തച്ചങ്കരി
Jul 31, 2023, 08:40 IST

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്റെ പേര് വെട്ടിയതിൽ ചില ഇടപെടലുകൾ നടന്നെന്ന് ഡിജിപി ടോമിൻ ജെ തച്ചങ്കരി. കേരള സർക്കാർ നൽകിയ പട്ടികയിൽ നിന്ന് പേര് വെട്ടിയത് ഡൽഹിയിൽ നിന്നാണ്. തന്നേക്കാൾ ജൂനിയറായ ഉദ്യോഗസ്ഥൻ പോലീസ് മേധാവി ആയപ്പോൾ വിരമിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു. ഇന്ന് സർവീസിൽ നിന്ന് ടോമിൻ തച്ചങ്കരി വിരമിക്കുകയാണ്.
പദവി കിട്ടിയില്ലെങ്കിൽ വിട്ടുപോകുമെന്ന പ്രചാരണം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോയത്. വ്യാജ സിഡി കേസിൽ പരാതിക്കാരൻ ഇല്ലാതെയാണ് ഋഷിരാജ് സിംഗ് കേസ് എടുത്തത്. തന്റെ സർവീസിൽ കരിനിഴൽ വീഴ്ത്തിയ സംഭവമാണിത്. തൊഴിലാളി സംഘടനകളാണ് കെഎസ്ആർടിസി പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും