സ്ത്രീയാണ്, ആരോഗ്യവും വയസ്സും പരിഗണിച്ച് ജാമ്യം നൽകണം: വിദ്യ കോടതിയിൽ

vidhya

സ്ത്രീയാണെന്നതും ആരോഗ്യവും വയസ്സും പരിഗണിച്ച് ജാമ്യം നൽകണമെന്ന് വ്യാജരേഖാ കേസിലെ പ്രതി കെ വിദ്യ കോടതിയിൽ. മണ്ണാർക്കാട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിദ്യ ഇക്കാര്യം പറഞ്ഞത്. വ്യാജരേഖ ഉണ്ടാക്കേണ്ട യാതൊരു കാര്യവും തനിക്കില്ല. മഹാരാജാസ് കോളജിൽ നിന്ന് പിജിക്ക് റാങ്ക് നേടിയാണ് താൻ വിജയിച്ചതെന്നും വിദ്യ കോടതിയിൽ പറഞ്ഞു

എന്നാൽ വ്യാജരേഖയുണ്ടാക്കിയെന്ന് വിദ്യ സമ്മതിച്ചതായി പ്രോസിക്യൂട്ടർ വാദിച്ചു. മൊഴിയുടെ വസ്തുത കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിന്റെ തുടക്കത്തിൽ വിദ്യ ഒളിവിൽ പോയി. ബോധപൂർവം തെളിവ് നശിപ്പിച്ചു. സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അന്യായക്കാരിയുടെ കയ്യിലാണ്. വ്യാജ സർട്ടിഫിക്കറ്റ് എവിടെയുണ്ടാക്കി, ഏത് ഡിവൈസിൽ ഉണ്ടാക്കിയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
 

Share this story