സത്യം വിളിച്ചു പറയുന്നതാണോ തെറ്റ്; ആനി രാജക്കെതിരായ നടപടിക്കെതിരെ ജോൺ ബ്രിട്ടാസ്
Jul 11, 2023, 15:08 IST

മണിപ്പൂർ കലാപത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ സംഭവത്തിൽ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. മണിപ്പൂർ വംശീയമായി വിഭജിക്കപ്പെട്ടു. സത്യം വിളിച്ചുപറയുന്നതാണോ അതോ അധികാരികൾ മൗനം പാലിക്കുന്നതാണോ തെറ്റെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു
മണിപ്പൂരിന്റെ യാഥാർഥ്യം നേരിൽകണ്ട വ്യക്തിയാണ് ഞാൻ. ക്രിസ്ത്യൻ പള്ളികൾ തകർക്കുന്നതിലൂടെ വംശീയതക്കൊപ്പം വർഗീയതയും ചാലിച്ചു കൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതകൾ വിളിച്ചു പറയുന്നതിൽ തെറ്റുണ്ടോയെന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.