രാഷ്ട്രീയ ധാർമികതയുണ്ടോ; സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്ന് കോൺഗ്രസ് വ്യക്തമാക്കണം

V Muraleedharan
കെ സുധാകരന്റെ അറസ്റ്റ് കോൺഗ്രസിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എംപി സ്ഥാനവും കെപിസിസി സ്ഥാനത്തും സുധാകരൻ തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണം. രാഷ്ട്രീയ ധാർമികതയുണ്ടോ എന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതൃത്വവും വിശദമാക്കണം. തട്ടിപ്പുകാരനുമായി സുധാകരന് എന്താണ് ബന്ധം. പോക്‌സോ കേസ് പ്രതിയുമായി എന്ത് ബന്ധമാണ് സുധാകരനുള്ളത്. ഡൽഹിയിലും കോൺഗ്രസിന് പോക്‌സോ കേസിൽ ഇതേ നിലപാടാണോ. അവസരവാദവും കള്ളത്തരവും കോൺഗ്രസിനും സിപിഎമ്മുമാണുള്ളത്. കേരളത്തിൽ സംഘർഷവും പട്‌നയിൽ സഹകരണവുമാണോയെന്ന് ഇരുകൂട്ടരും ജനങ്ങളോട് വിശദമാക്കണം. കേരളത്തിൽ ബിജെപിക്കെതിരെ കേസെടുത്താൽ നേരിടും. കെ സുരേന്ദ്രനെതിരായ കേസുകളെ നിയമപരമായി നേരിടുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.
 

Share this story