ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് സുധാകരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ആലോചിക്കും എന്നാണ് പറഞ്ഞത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചകളും പാർട്ടിയിൽ നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു
പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തന്നെ പരാമർശിച്ച് വരുന്ന വാർത്തകൾ തെറ്റിദ്ധാരണജനകമാണ്. സ്ഥാനാർഥി ആരാണെന്ന ചോദ്യം മാധ്യമങ്ങളിൽ നിന്നുണ്ടായി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ആകുമോ സ്ഥാനാർഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താൻ ഉദ്ദേശിച്ചത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാണ് സ്ഥാനാർഥി എന്ന് പറഞ്ഞിട്ടില്ല
സ്ഥാനാർഥി ആര് എന്നതിൽ ഒരു തർക്കവും പാർട്ടിയിൽ ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ മാധ്യമങ്ങൾ നൽകരുതെന്നും സുധാകരൻ അഭ്യർഥിച്ചു.