എംവി ഗോവിന്ദൻ പാർട്ടി പിരിച്ചുവിട്ട് സിഎംപിയിൽ ചേരുന്നതാണ് നല്ലതെന്ന് കെ മുരളീധരൻ

muraleedharan

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പാർട്ടി പിരിച്ചുവിട്ട് സിഎംപിയിൽ ചേരുന്നതാണ് നല്ലതെന്ന് കെ മുരളീധരൻ എംപി. മുസ്ലിം ലീഗിന് അനുകൂല നിലപാട് സ്വീകരിച്ച രാഘവനെ പുറത്താക്കിയ സിപിഎം ഇപ്പോൾ അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു 

രാഷ്ട്രീയ ലാഭം നോക്കിയാണ് ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം നടത്തുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണ് ഇഎംഎസ് പറഞ്ഞത്. ബാബറി പ്രശ്‌നം പരിഹരിക്കാൻ പള്ളി പൊളിച്ചുനീക്കണമെന്നും അദ്ദേഹം നിലപാടെടുത്തു. ആർ എസ് എസിന്റെ ഭാഷയിലാണ് അദ്ദേഹം അന്ന് സംസാരിച്ചത്. ന്യൂനപക്ഷങ്ങൾ സംഘടിക്കുന്നതു കൊണ്ടാണ് ഭൂരിപക്ഷം സംഘടിക്കുന്നതെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതും ഇഎംഎസ് ആണെന്നും മുരളീധരൻ ആരോപിച്ചു.
 

Share this story