ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് ഭരണഘടനാപരമാണ്; മതവിശ്വാസത്തെ വ്രണപ്പെടുത്തിയിട്ടില്ല

shamseer

മതവിശ്വാസിയെ വേദനിപ്പിക്കാനായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താൻ. ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് ഭരണഘടനാപരമാണ്. താൻ പറഞ്ഞത് ശരിയാണെന്നാണ് കുറേയധികം ആളുകൾ പറയുന്നത്. തനിക്ക് മുമ്പും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്. അതേ താനും പറഞ്ഞിട്ടുള്ളു

തന്റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ആകാശത്തിൽ നിന്നും പൊട്ടിയിറങ്ങിയതല്ല. പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം. തനിക്ക് അഭിപ്രായം പറയാനുള്ളത് പോലെ തന്നെ എൻഎസ്എസ് ജനറൽ സെക്രട്ടറിക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. നിലപാട് തിരുത്തുമോ എന്ന ചോദ്യത്തിന് അങ്ങനെയെങ്കിൽ തിരുത്തേണ്ടത് ഭരണഘടന അല്ലേയെന്നും സ്പീക്കർ ചോദിച്ചു
 

Share this story