ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ സ്ത്രീയുടെയും ആവശ്യമാണ്; പിന്തുണയുമായി കെ സുധാകരൻ

K Sudhakaran

ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബേട്ടി ബച്ചാവോ എന്ന മുദ്രവാക്യം മുഴക്കിയ സർക്കാരാണ് ബിജെപിയുടേത്. അത് വെറും വാചക കസർത്താണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഡൽഹിയിൽ അരങ്ങേറുന്നത്. 

സമാധാനപരമായി പോരാട്ടം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് നേരെയുണ്ടായത് കിരാതമായ പോലീസ് നടപടിയാണ്. ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ സ്ത്രീയുടെയും ആവശ്യമാണെന്നും സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും സുധാകരൻ പറഞ്ഞു.
 

Share this story