സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ: ഇ പി ജയരാജൻ

ep

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് വരുമോ എന്ന ചോദ്യത്തിന് എല്ലാം ശുഭമാകുമെന്ന മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തങ്ങൾ കർമത്തിൽ വിശ്വസിക്കുന്നവരാണെന്നും ഇ പി പറഞ്ഞു. ഏക സിവിൽ കോഡിലൂടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വർഗീയ ധ്രൂവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത്. കോഴിക്കോട്ടെ സെമിനാറിൽ ആർ എസ് എസിനെയും ജമാഅത്തെ ഇസ്ലാമിയെയും പങ്കെടുപ്പിക്കാൻ കഴിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു

കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനമാണ് എക്കാലവും സ്വീകരിക്കുന്നത്.  അതുകൊണ്ടാണ് കോൺഗ്രസിനെ ക്ഷണിക്കാതിരുന്നത്. അതവർ ഉപേക്ഷിച്ചാൽ അവരുമായും യോജിച്ച് പോകാൻ തയ്യാറാണ്. സെമിനാറിൽ പങ്കെടുക്കില്ലെന്ന നിലപാട് ലീഗ് തിരുത്തുമെന്നാണ് പ്രതീക്ഷ. ലീഗിനെ പങ്കെടുക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. ലീഗ് പിന്തുണയില്ലെങ്കിൽ കേരളത്തിലെ ഒരു മണ്ഡലത്തിലും യുഡിഎഫ് ജയിക്കില്ല. ഏക സിവിൽ കോഡിനെ സിപിഎം നേതാക്കൾ അനുകൂലിച്ചു എന്നത് അബദ്ധ പ്രചാരണമാണെന്നും ഇപി പറഞ്ഞു.
 

Share this story