ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാർഥികളെ കൈവിലങ്ങ് അണിയിച്ചത് നിയമവിരുദ്ധം
Jun 26, 2023, 15:59 IST

ന്യായമായ കാര്യത്തിന് സമരം നടത്തിയ വിദ്യാർഥികളെയാണ് കൈവിലങ്ങ് അണിയിച്ചത് നിയമവിരുദ്ധമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കൈവിലങ്ങ് അണിയിക്കുന്നതിൽ കൃതമായ മാർഗനിർദേശമുണ്ട്. സംസ്ഥാനത്ത് പോലീസിനെ കയറൂരി വിട്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട് കൊയിലാണ്ടിയിലാണ് എംഎസ്എഫ് പ്രവർത്തകരെ പോലീസ് കൈവിലങ്ങ് അണിയിച്ചത്. വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച അഫ്രീൻ, ഹസീഫ് എന്നിവരെയാണ് കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയത്.