കേരളത്തിൽ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് കെ സി വേണുഗോപാൽ
Sep 2, 2023, 17:17 IST

ഇന്ത്യ മുന്നണിയിൽ ദേശീയ തലത്തിൽ ഒന്നിച്ച് പോകുന്ന സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മുമായി ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അതിന് സിപിഎം തയ്യാറാകില്ല. രാഹുൽ ഗാന്ധിയെ കേരളം എതിരില്ലാതെ അടുത്ത തവണ വിജയിപ്പിക്കട്ടെയെന്നും കെസി വേണുഗോപാൽ പറഞ്ഞു
അദാനി, വേദാന്ത വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി കേന്ദ്രസർക്കാർ വരുന്നത്. തെരഞ്ഞെടുപ്പ് നേരിടാൻ ഇന്ത്യ മുന്നണി സജ്ജമാണ്. 2024ൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നരേന്ദ്രമോദിയെ താഴെയിറക്കും. ഇന്ത്യ മുന്നണി യോഗത്തിന്റെ വാർത്താ സമ്മേളനത്തിൽ നിന്നും മമത ബാനർജി വിട്ടുനിന്നതല്ല. വിമാനം 4.15ന് നിശ്ചയിച്ചതു കാരണം അവർ നേരത്തെ മടങ്ങിയതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു