ഉടമകൾ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയം; റിപ്പോർട്ടർ ടിവിക്കെതിരെ ഇ ഡി അന്വേഷണം
Jul 28, 2023, 14:42 IST

മുട്ടിൽ മരം മുറി കേസിൽ റിപ്പോർട്ടർ ടിവിക്കെിതരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഉടമകൾ കള്ളപ്പണം വെളുപ്പിച്ചോയെന്നാണ് അന്വേഷിക്കുന്നത്. ചാനൽ ഓഹരിക്കൈമാറ്റത്തിൽ കമ്പനിയോട് വിശദീകരണം തേടിയെന്നും കെ സുധാകരൻ എംപിയുടെ ചോദ്യത്തിന് കേന്ദ്രസർക്കാർ മറുപടി നൽകി
ചാനൽ മേധാവിമാർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം നടക്കുന്നുണ്ട്. ചാനൽ ഉടമസ്ഥ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ കമ്പനി അധികൃതരിൽ നിന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് തേടി. കമ്പനിയുടെ ടെലികാസ്റ്റിംഗ് ലൈസൻസ് കൈമാറ്റം സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ശമ്പളവിതരണത്തിൽ വീഴ്ച വരുത്തിയ മുൻ എംഡി നികേഷ് കുമാറിനെതിരെ കാരണംകാണിക്കൽ നോട്ടീസ് നൽകിയെന്നും കേന്ദ്രം അറിയിച്ചു.