53 കിലോമീറ്റർ പിന്നിട്ടത് ഒമ്പത് മണിക്കൂറെടുത്ത്; വിലാപ യാത്ര തിരുനക്കരയിൽ എത്തുക അർധരാത്രിയോടെ

oommen

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപ യാത്ര കൊല്ലം ജില്ലയിൽ യാത്ര തുടരുന്നു. ചടയമംഗലത്തും വാളകത്തും ആയുരും വൻ ജനക്കൂട്ടമാണ് പ്രിയ നേതാവിനെ അവസാന വട്ടം കാണാനായി എത്തിയത്. വിലാപ യാത്ര കൊട്ടാരക്കരയിലേക്ക് എത്തുകയാണ്. തിരുവനന്തപുരം ജില്ല താണ്ടാൻ മാത്രം എട്ട് മണിക്കൂറോളം നേരമാണ് എടുത്തത്. രാവിലെ ഏഴേ കാലോടെയാണ് യാത്ര ആരംഭിച്ചത്. 

53 കിലോമീറ്റർ പിന്നിട്ടത് ഒമ്പത് മണിക്കൂറെടുത്താണ്. വഴിയോരങ്ങളിൽ ആയിരങ്ങളാണ് കാത്തുനിൽക്കുന്നത്. ചിലയിടങ്ങളിൽ പെയ്ത മഴയെയും അവഗണിച്ചാണ് ആൾക്കൂട്ടം കാത്തുനിൽക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ തിരുനക്കര എത്തുമെന്നാണ് കരുതിയതെങ്കിലും അർധരാത്രിയാകുമെന്ന് ഏകദേശം ഉറപ്പാണ്. തുടർന്ന് പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തും.
 

Share this story