ലാവ്‌ലിൻ കേസിൽ പണമുണ്ടാക്കിയത് പിണറായി അല്ല, പാർട്ടിയാണ്; ജഡ്ജിമാർക്ക് ഭരണകൂടത്തിന്റെ ഭീഷണി

sudhakaran

ലാവ്‌ലിൻ കേസിൽ പണമുണ്ടാക്കിയത് പിണറായി വിജയനല്ല പാർട്ടിയാണെന്ന പരാമർശവുമായി കെ സുധാകരൻ. കേസിൽ വിധി പറയരുതെന്ന് ജഡ്ജിമാർക്ക് ഭരണകൂടത്തിന്റെ നിർദേശമുണ്ടെന്നും സുധാകരൻ പറഞ്ഞു. കേരളത്തിൽ ഇതുപോലൊരു മുഖ്യമന്ത്രിയെ എന്നെങ്കിലും കണ്ടിട്ടുണ്ടോ. എന്റെ നാട്ടുകാരനാണ്. കോളേജ് മേറ്റാണ്. പക്ഷേ അന്നൊന്നും ഇത്രയ്ക്ക് മോശമായിരുന്നില്ല. ലാവ്‌ലിൻ കേസിലുള്ള പണമൊക്കെ പാർട്ടിക്കാണ് പിണറായി കൊടുത്തതെന്നും സുധാകരൻ പറഞ്ഞു

ഭരണകൂടത്തിന്റെ ഭീഷണിയെ തുടർന്നാണ് ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റിവെക്കുന്നത്. ജഡ്ജിമാർക്ക് പോലും ഭയപ്പാടുണ്ടാകുന്ന സാഹചര്യമാണ്. അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഇപ്പോൾ കോൺഗ്രസിനുണ്ട്. ഈ അവസരം മുതലെടുത്തില്ലെങ്കിൽ പരിതപിക്കേണ്ടി വരുമെന്നും പ്രവർത്തകരോടായി സുധാകരൻ പറഞ്ഞു.
 

Share this story