സീനിയർ മോസ്റ്റ് നേതാക്കൾ പങ്കെടുത്തത് ശരിയായില്ല; സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ സുധാകരൻ
Jun 11, 2023, 12:33 IST

സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സീനിയർ മോസ്റ്റ് നേതാക്കൾ പങ്കെടുത്തത് ശരിയായില്ല. ഇത്രയും നാൾ സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേർന്നത്. ഗ്രൂപ്പ് യോഗത്തിൽ അണികൾക്ക് കടുത്ത അമർഷമുണ്ട്. അതാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നതെന്നും സുധാകരൻ പറഞ്ഞു.
വിഡി സതീശനോ താനോ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നില്ല. മുമ്പ് വ്യക്തികളാണ് പട്ടിക തയ്യാറാക്കിയത്. ഇത്തവണ വലിയ ചർച്ച നടന്നുവെന്നും സുധാകരൻ പറഞ്ഞു. അതേസമയം സംസ്ഥാന കോൺഗ്രസിലെ തർക്ക പരിഹാരങ്ങൾക്കായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നാളെ കേറലത്തിലെത്തുന്നുണ്ട്.