സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്; മുതലെടുപ്പിന് അവസരം നൽകരുത്: വെള്ളാപ്പള്ളി

vellappally natesan

സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുതലെടുപ്പിന് അവസരം നൽകരുത്. മതപ്പോര് അനാവശ്യമാണ്. രാജി വെക്കാൻ പറയേണ്ടത് പദവി നൽകിയവരാണ്. ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഷംസീർ തിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

ഷംസീറിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഹിന്ദുവികാരം ഉണ്ടാക്കിയെന്ന് പറഞ്ഞ് കേട്ടു. മുതലെടുപ്പിന് അവസരം നൽകരുത്. സാഹചര്യം കൂടുതൽ വഷളാക്കരുത്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. സ്പീക്കർ രാജി വെക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

Share this story