ബാലഗോപാൽ ധനമന്ത്രി സ്ഥാനം ഒഴിവാക്കി വേറെ പണിക്ക് പോകുന്നതാകും നല്ലതെന്ന് കെ സുരേന്ദ്രൻ

K Surendran

കെ എൻ ബാലഗോപാൽ ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. ശമ്പളവും പെൻഷനും ഇതുവരെ കൊടുക്കാനായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിന് കേന്ദ്ര സർക്കാരിന് മേൽ പഴിചാരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു

കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ്. സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഓണം ഈ മാസം വരുമെന്ന് സർക്കാരിന് അറിയില്ലായിരുന്നോ. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ഭാവമെങ്കിൽ എല്ലാവരും വിഡ്ഡികളല്ലെന്ന് ഓർമിക്കുന്നത് നന്നായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
 

Share this story