ഇതൊരു പാവം ബസ് ആണ്, പറയുന്നതു പോലെ വലിയ സൗകര്യങ്ങളില്ല: മന്ത്രി ആന്റണി രാജു
Nov 18, 2023, 14:35 IST

നവകേരള സദസിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ പറയുന്നതുപോലെ വലിയ സൗകര്യങ്ങളില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഫ്രിഡ്‌ജോ ഓവനോ കിടപ്പുമുറിയോ ബസിൽ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടോമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണ്. കൊലക്കേസ് പ്രതിയെ പോലെ കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു
ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവകേരള സദസ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റോബിൻ ബസ് വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ബസിനെതിരെ സ്വീകരിക്കുന്നത് പ്രതികാര നടപടിയല്ല. നിയമം എല്ലാവരും പാലിക്കണമെന്നും ആന്റണി രാജു പറഞ്ഞു.