അവകാശവാദങ്ങൾക്കുള്ള ദിവസമല്ല; ഏറ്റവും ആത്മവിശ്വാസത്തോടെയാണ് നിൽക്കുന്നത്: ജെയ്ക്ക്

jaik
പുതുപ്പള്ളിയിൽ ജനവിധി വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും ആത്മവിശ്വാസത്തോടെയാണ് താൻ ഇപ്പോൾ നിൽക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. ഇന്ന് അവകാശവാദങ്ങൾക്കുള്ള ദിവസമല്ല. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചെന്നും ജെയ്ക്ക് പറഞ്ഞു.
 

Share this story