ശാസ്ത്രമല്ല, വിശ്വാസമാണ് വലുത്; ഷംസീറിന്റെ പരാമർശം ചങ്കിൽ തറച്ചെന്ന് സുകുമാരൻ നായർ
Updated: Aug 2, 2023, 08:50 IST

സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഗണപതി മിത്താണെന്ന പരാമർശത്തിനെതിരെ വിശ്വാസ സംരക്ഷണദിനം ആചരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സുകുമാരൻ. വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്നും സുകുമാരൻ പറഞ്ഞു
ഷംസീർ വിശ്വാസത്തെ പോറലേൽപ്പിച്ചു. ഹൈന്ദവർക്ക് ആരാധിക്കുന്ന ദൈവങ്ങളെ സംബന്ധിച്ച് വിശ്വാസങ്ങളുണ്ട്. ബിജെപിയോട് എതിർപ്പില്ല. ബിജെപിക്കൊപ്പവും കോൺഗ്രസിനൊപ്പവും കമ്മ്യൂണിസ്റ്റിനൊപ്പവും നായൻമാർ പ്രവർത്തിക്കുന്നതിൽ പ്രശ്‌നമില്ല. പക്ഷേ ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ കൈകടത്താൻ വന്നാൽ എതിർക്കാനുള്ള ശക്തി നായർ സൊസൈറ്റിക്കുണ്ടെന്നും സുകുമാരൻ പറഞ്ഞു