ഓണക്കാലമായി; അതിർത്തികളിൽ പരിശോധന കർശനമാക്കി എക്‌സൈസ്
Updated: Aug 13, 2023, 11:53 IST

ഓണക്കാലമായതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായി മദ്യം മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ അടക്കമുള്ള ലഹരിവസ്തുക്കൾ കടത്തി കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ അതിർത്തികളിൽ എക്‌സൈസ് പരിശോധന കർശനമാക്കി. കർണാടക അതിർത്തിയായ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി ചെക്ക് പോസ്റ്റുകളിലും ചെക്ക് പോസ്റ്റുകളില്ലാത്ത അതിർത്തി പ്രദേശങ്ങളിലും എക്‌സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്
തമിഴ്‌നാട് അതിർത്തിയിലും എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്. വയനാടിന് പുറമെ കാസർകോട്, ഇടുക്കി, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് അനധികൃതമായി മദ്യക്കടത്ത് വ്യാപകമാകാറുണ്ട്. ഇത് കണക്കിലെടുത്താണ് പരിശോധന