പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർഥിയാകും; പ്രഖ്യാപനം നാളെ
Aug 11, 2023, 14:49 IST

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക്ക് സി തോമസ് തന്നെ സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയ ഏക പേരും ജെയ്ക്കിന്റേതായിരുന്നു.
നാളെ ജില്ലാ കമ്മിറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ച് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. രണ്ട് തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന്റെ പേര് തന്നെയായിരുന്നു മുൻഗണനയിൽ ഉണ്ടായിരുന്നത്. മണർകാട് സ്വദേശിയായ ജെയ്ക്ക് 2021ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ചിരുന്നു.