പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ച് ജെയ്ക്ക് സി തോമസ്; ഒപ്പം മന്ത്രി വാസവനും
Aug 13, 2023, 12:19 IST

പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. ഇന്ന് രാവിലെയാണ് ജെയ്ക്ക് പെരുന്നയിൽ എത്തിയത്. മന്ത്രി വി എൻ വാസവനും ജെയ്ക്കിനൊപ്പമുണ്ടായിരുന്നു. എൻഎസ്എസ് ആസ്ഥാനത്തെ സന്ദർശനത്തിന് ശേഷം ജെയ്ക്ക് മണർകാട് ഭാഗത്തെ വീടുകൾ സന്ദർശിക്കാനായി പോയി
ഇന്നലെയാണ് പുതുപ്പള്ളിയിൽ ജെയ്ക്കിനെ സ്ഥാനാർഥിയായി സിപിഎം പ്രഖ്യാപിച്ചത്. പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്കിന്റെ മൂന്നാം ഊഴമാണിത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാക്കാൻ ജെയ്ക്കിന് സാധിച്ചിരുന്നു.