ജെയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു; എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

jaik

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായാണ് പത്രികാ സമർപ്പണത്തിനായി പോയത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയ നേതാക്കളും ജെയ്ക്കിനെ അനുഗമിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടി വെക്കാനുള്ള പണം നൽകിയത്

ഇന്ന് വൈകുന്നേരം നാല് മണിക്കാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. മണർകാട് നടക്കുന്ന പരിപാടി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി, ബിനോയ് വിശ്വം, പിസി ചാക്കോ, ഡോ. വർഗീസ് ജോർജ്, മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ സംസാരിക്കും
 

Share this story