പുതുപ്പള്ളിയിൽ അപ്പനോടും മകനോടും തോറ്റെന്ന പേര് ജെയ്ക്കിന് കിട്ടും, അതിന് ആശംസകൾ: മുരളീധരൻ
Aug 12, 2023, 11:49 IST

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ വിജയിക്കുമെന്ന് കെ മുരളീധരൻ. പുതുപ്പള്ളിയിൽ സിപിഎം നടത്തുന്നത് തറ പ്രചാരണമാണ്. ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിത്സയും നൽകി. എൽഡിഎഫിന് മറ്റ് നേട്ടങ്ങളൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. ജനം അത് തള്ളിക്കളയും
പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിന് ഹാട്രിക്ക് കിട്ടും. അപ്പനോടും മകനോടും തോറ്റു എന്ന പേരും കിട്ടും. അതിന് ആശംസകൾ നേരുന്നതായും മുരളീധരൻ പരിഹസിച്ചു. മാസപ്പടി വിവാദത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ എടുത്ത് ചാടി മറുപടി പറയാൻ കഴിയില്ല. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല. ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളിൽ നിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ട്. ഈ വിവാദം അതുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.