ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരുന്നു; കോഴിക്കോട് സമരം അക്രമാസക്തമായി

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരുന്നു; കോഴിക്കോട് സമരം അക്രമാസക്തമായി

മന്ത്രി കെ ടി ജലീൽ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുന്നു. കോഴിക്കോട്, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

പ്രവർത്തകർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് നടന്നില്ല. ഇതോടെ നിരവധി ബാരിക്കേഡുകൾ പ്രവർത്തകർ തകർത്തു. പോലീസിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. എന്നിട്ടും പിൻമാറാതെ വന്നതോടെ പോലീസ് ലാത്തി വീശി

പത്തനംതിട്ടയിലും യൂത്ത് കോൺഗ്രസ് മാർച്ച് സംഘർഷമുണ്ടായി. കലക്ടറേറ്റിന് മുന്നിൽ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരുക്കേറ്റു

Share this story