ജനകോടികൾ രാഹുലിനൊപ്പമുണ്ട്; നിശബ്ദനാക്കാൻ സംഘ്പരിവാറിന് കഴിയില്ലെന്ന് സതീശൻ
Jul 7, 2023, 12:21 IST

അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ജനകോടികൾ രാഹുലിന് ഒപ്പമുണ്ടെന്നും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘ്പരിവാറിന് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരും.
ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വാസമുണ്ട്. നിയമപോരാട്ടം തുടരും. സത്യം ജയിക്കും. സംഘ്പരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി-അമിത് ഷാ-കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ ചോദ്യമുയർത്തുന്നതുമാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതര വാദികളും രാഹുലിൽ കാണുന്ന യോഗ്യതയും അത് തന്നെയാണെന്നും സതീശൻ പറഞ്ഞു