ജവാൻ റം ഇനി അരലിറ്ററും കിട്ടും; ഉത്പാദനം ഇരട്ടിയാക്കി

jawan

ജവാൻ മദ്യത്തിന്റെ  ഉത്പാദനം ഇരട്ടിയാക്കി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആന്ഡ് കെമിക്കൽ ഫാക്ടറിയിൽ ഉത്പാദനം കൂട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. നിലവിലുള്ള പ്ലാന്റിന്റെ ശേഷി വർധിപ്പിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ദിനം പ്രതി 8000 കെയ്‌സ് മദ്യമാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഇത് 15,000 കെയ്‌സായി ഉയർത്തി.

കൂടാതെ ജവാൻ റം ഇനി മുതൽ ഒരു ലിറ്ററിന് പുറമേ അര ലിറ്ററിലും ലഭ്യമാകും. നിലവിൽ ഒരു ലിറ്റർ ജവാൻ റമ്മിന് 640 രൂപയാണ് വില. ഇതിനു പുറമേയാണ് ജവാൻ ട്രിപ്പിൾ എക്‌സ് റമ്മെത്തുന്നത്. നിലവിലുള്ള മദ്യത്തിന്റെ വിലയേക്കാൾ കൂടുതലായിരിക്കും ട്രിപ്പിൾ എക്‌സ് റമ്മിന്. സംസ്ഥാനത്ത് ഏറ്റവും ഡിമാൻഡുള്ള മദ്യമാണ് ജവാൻ ബ്രാൻഡ്.

Share this story